സംസ്ഥാനത്ത് ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 1951 പേർക്ക്

dengue
dengue

തിരുവനന്തപുരം : കേരളത്തിൽ പകർച്ചവ്യാധി കേസുകളിൽ വർധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് വരുന്നത്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങളിലും വർദ്ധനയുണ്ട്. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ പ്രതിദിനം ആയിരത്തിനു മുകളിൽ രോഗികൾ പനിബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

tRootC1469263">

വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും പടരുന്നു. ഒരു മാസത്തിനിടെ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത് 1951 രോഗികളാണ്. 7394 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നത്. ഒരു മാസത്തിനിടെ 381 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ആറുമാസത്തിനിടെ 12 ലക്ഷത്തിലധികം ആളുകൾക്കാണ് പനി ബാധിച്ചത്. കൂടാതെ 1126 പേർക്ക് മഞ്ഞപിത്തം സ്ഥിരീകരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പകർച്ചവ്യാധി കേസുകളിൽ വർദ്ധനയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

Tags