ഉമര്‍ ഖാലിദിന് കര്‍ശന ഉപാധികളോടെ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട കേസില്‍ ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പ്രതിഭ എം സിങ്്, ജസ്റ്റിസ് മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കര്‍ശന വ്യവസ്ഥകളോടെ ജൂണ്‍ 01 മുതല്‍ ജൂണ്‍ 03 വരെ ജാമ്യം അനുവദിച്ചത്.
അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനും, ജൂണ്‍ 02-ന് നിശ്ചയിച്ചിരിക്കുന്ന അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഖാലിദ് ആവശ്യപ്പെട്ടിരുന്നത്. ജാമ്യം നിഷേധിച്ച മെയ് 19-ലെ വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഖാലിദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ്, മുമ്പും സഹോദരിയുടെ വിവാഹത്തിനായി ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതായും, അതിനുശേഷം രണ്ട് തവണ കൂടി സമാനമായ ഇളവ് ലഭിച്ചിട്ടുണ്ടെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.
.jpg)

