നാ​ലു വ​ർ​ഷ ബിരുദം; ഒന്നാം വർഷം പുറത്ത്​ പഠിച്ചവർക്ക്​ കേരളത്തിൽ തുടർപഠനം നടത്താം

Case filed against teacher for bringing cow's brain into classroom to teach anatomy to students
Case filed against teacher for bringing cow's brain into classroom to teach anatomy to students

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്​ പു​റ​ത്ത്​ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ർ​ജി​ച്ച ക്രെ​ഡി​റ്റു​ക​ൾ സ​ഹി​തം കേ​ര​ള​ത്തി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ . നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്കാ​ണ്​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​ര​ള​ത്തി​ന്​ പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ ആ​ർ​ജി​ച്ച ക്രെ​ഡി​റ്റു​ക​ൾ സ​ഹി​തം കേ​ര​ള​ത്തി​ലേ​ക്ക്​ മാ​റാം.

tRootC1469263">

ക്രെ​ഡി​റ്റു​ക​ൾ ട്രാ​ൻ​സ്ഫ​ർ ചെ​യ്ത്​ സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കാ​നാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നാ​ലു​ വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ൻറെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്രെ​ഡി​റ്റ്​ ട്രാ​ൻ​സ്ഫ​ർ ചെ​യ്ത്​ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല മാ​റ്റം അ​നു​വ​ദി​ച്ചി​രു​ന്നു. നി​ല​വി​ൽ ഇ​ത്​ കേ​ര​ള​ത്തി​ന​ക​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കി​ട​യി​ലാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ന്​ പു​റ​ത്ത്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൂ​ർ​ത്തി​യാ​ക്കി​യ ക്രെ​ഡി​റ്റ്​ സ​ഹി​തം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ ​പ്ര​വേ​ശ​നം നേ​ടാ​ൻ ഇ​തു വ​ഴി​യൊ​രു​ക്കും.

കേ​ര​ള​ത്തി​ന്​ പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന്​ നേ​ടി​യ ക്രെ​ഡി​റ്റു​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ബി​രു​ദം ന​ൽ​കു​ക. പു​റ​ത്ത്​ പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ക്രെ​ഡി​റ്റ്​ ട്രാ​ൻ​സ്ഫ​ർ സൗ​ക​ര്യ​ത്തോ​ടെ കേ​ര​ള​ത്തി​ലേ​ക്ക്​ മാ​റാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags