എം വി ഗോവിന്ദന്‍ നയിച്ച പ്രതിരോധ യാത്രയ്ക്ക് ഇന്ന് സമാപനം
Sat, 18 Mar 2023

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ ഇന്ന് സമാപിക്കും.വൈകീട്ട് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ സംഘടനാ തലപ്പത്ത് എംവി ഗോവിന്ദന്റെ പദവി ഉറപ്പിക്കുന്നതു കൂടിയായി ജാഥ.
കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ ഒരുമാസം നീണ്ടു നിന്ന ജാഥ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ ചര്‍ച്ച ചെയ്തു.