അപകീര്‍ത്തി പ്രസംഗം ; പി കെ ബിജുവിന് അനില്‍ അക്കരയുടെ വക്കീല്‍ നോട്ടീസ്

google news
anil akkara

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം പിയുമായ പി കെ ബിജുവിന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വക്കീല്‍ നോട്ടീസ്.

 തൃശൂരില എല്‍ ഡി എഫ് സഹകാരി യോഗത്തില്‍ അപകീര്‍ത്തി പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ബിജുവിന് അനില്‍ അക്കര നോട്ടീസയച്ചത്. പ്രസംഗത്തിന്റെ പേരില്‍ പി കെ ബിജു പരസ്യമായി മാപ്പുപറയുകയും ഒരു ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടാട്ട് ബാങ്കിനെ വിഴുങ്ങിയെന്നും, അനില്‍ അക്കര ലൈഫ് മിഷനില്‍ വീട് മുടക്കി എന്നുമായിരുന്നു തൃശൂരില എല്‍ ഡി എഫ് സഹകാരി യോഗത്തിലെ പി കെ ബിജുവിന്റെ പരാമര്‍ശം.

Tags