ദീപക്കിന്റെ ആത്മഹത്യ; യുവതിയ്ക്ക് യുവാവുമായി പൂർവ്വ വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന പരാതി ഡിജിപിയ്ക്ക് കൈമാറി മുഖ്യമന്ത്രി ഓഫീസ്
കോഴിക്കോട് : ബസിനുള്ളിൽ ലൈംഗിക വികൃതികൾ നടത്തിയെന്ന് ആരോപിച്ച വീഡിയോയിൽ കൃത്രിമത്വം ഉണ്ടെന്നും യുവതിയ്ക്ക് യുവാവുമായി പൂർവ്വ വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന പരാതി ഡിജിപിയ്ക്ക് കൈമാറി മുഖ്യമന്ത്രി ഓഫീസ്. ബസിനുള്ളിൽ ലൈംഗിക വികൃതികൾ നടത്തിയെന്ന് ആരോപിച്ചുള്ള വീഡിയോ യുവതി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മനം നൊന്ത് കോഴിക്കോട് മങ്കാവ് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയ്ക്ക് മരണപ്പെട്ട യുവാവുമായി പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നോയെന്നതടക്കം അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട പരാതി തുടർനടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി.
tRootC1469263">ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. മൊബൈൽ ഫോൺ ശരിയായ ദിശയിൽ പിടിച്ച് വീഡിയോ എടുത്താൽ യുവാവ് മനഃപൂർവ്വം യാതൊന്നും സ്ത്രീയുടെ നേർക്ക് കാണിക്കുന്നില്ലെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത് ഒഴിവാക്കാൻ പ്രത്യേക രീതിയിൽ ദിശ മാറ്റിപ്പിടിച്ച് വീഡിയോ പിടിക്കുകയും വീഡിയോയിൽ കൃത്രിമത്വം കാണിച്ച് തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആസൂത്രിതമായി വീഡിയോ പുറത്ത് പ്രചരിപ്പിക്കുവാൻ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരം നടപടി ഗുരുതര കുറ്റകൃത്യമാണ്.
മരണപ്പെട്ട ദീപക് മരിക്കുന്നതിന് മുമ്പ് വലിയ തുക അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി വിവരം പുറത്ത് വരുന്നു. പ്രസ്തുത പണം വീഡിയോ പുറത്ത് വിട്ട സ്ത്രീ കൈപ്പറ്റിയിട്ടുണ്ടോ എന്നും ഇവർക്ക് യുവാവുമായി പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നോയെന്നതടക്കം പ്രത്യേകം അന്വേഷിക്കണം. ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിയെ കസ്റ്റഡിയിൽ ഇതുവരെ എടുക്കാത്തത് ഗുരുതര കൃത്യവിലോപവും തെളിവുകൾ നശിപ്പിക്കുവാൻ വഴിയൊരുക്കുമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ വ്യക്തമാക്കുന്നു.
.jpg)


