'താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരിക്ക്, അടിയെ തുടര്‍ന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി; ശിവന്‍കുട്ടി നേരിട്ടത് ക്രൂരമര്‍ദ്ദനം
അബോധാവസ്ഥയില്‍ ആയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരിക്കുകളുമുണ്ട്.
ആലപ്പുഴ: കരുവാറ്റ കൊലപാതക കേസില്‍ ശിവന്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് മുമ്പ് ശിവന്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരിയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു.കേസില്‍ 13കാരി അടക്കം പ്രായപൂര്‍ത്തിയാകാത്ത നാല് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.
അടിയെ തുടര്‍ന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയില്‍ ആയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരിക്കുകളുമുണ്ട്.
കൃത്യത്തിലെ മുഖ്യ ആസൂത്രക ബന്ധുവായ 13കാരി തന്നെയാണെന്ന് പൊലീസ് അറിയിച്ചു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. പെണ്‍കുട്ടിയാണ് പദ്ധതി തയ്യാറാക്കിയത്. സ്വര്‍ണവും പണവും എവിടെയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിരുന്നു. കൊല്ലാനായിരുന്നു പതിമൂന്നുകാരിയുടെ നിര്‍ദേശം.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികള്‍ കരുവാറ്റയില്‍ എത്തിയത്. കൊല്ലത്ത് നിന്ന് ട്രെയിനിലായിരുന്നു ഇവര്‍ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ്67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്.
കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
.jpg)

