കളമശ്ശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

dead
dead

രണ്ട് മാസം പഴക്കമുള്ള മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്നാണ് സംശയം.

കളമശ്ശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. രണ്ട് മാസം പഴക്കമുള്ള മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്നാണ് സംശയം. ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ലാമയുടെതാണ് മൃതദേഹം എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉടന്‍ നടക്കും.

tRootC1469263">

സൂരജ് ലാമയുടെ മകനെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. ഓര്‍മശക്തി നഷ്ടപ്പെട്ട സൂരജ് ലാമ ഒക്ടോബര്‍ ആറിന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്.
ഒക്ടോബര്‍ 10ന് രാത്രിയോടെ എന്‍ഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ അദ്ദേഹത്തിന്റെ മംഗലാപുരത്തുള്ള മകന്‍ എത്തിയ ശേഷമാകും ഡിഎന്‍എ പരിശോധന. ലാമ ധരിച്ചിരുന്ന വസ്ത്രം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയതായും വിവരമുണ്ട്.

മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓര്‍മ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലാമയെ കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഇതോടെ പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സന്ദന്‍ ലാമ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Tags