കുമ്പള ആരിക്കാടിയിലെ ടോള്‍ പിരിവ് നിര്‍ത്താൻ തീരുമാനം
സംസ്ഥാന അതിർത്തിയായ തലപ്പാടിയില്‍ നേരത്തെ തുടങ്ങിയ ടോള്‍ ബൂത്ത് പ്രവർത്തിക്കുമ്പോഴാണ് കഷ്ടിച്ച് 25 കിലോമീറ്റർ മാത്രം അകലെയുള്ള ആരിക്കാടിയിലും ടോള്‍ പിരിവ് തുടങ്ങിയത്
കാസർഗോഡ്: പുതിയ ദേശീയപാതയില്‍ കുമ്പള ആരിക്കാടിയിലെ വിവാദ ടോള്‍ പ്ലാസയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
60 കിലോമീറ്റർ ദൂരപരിധിക്കുള്ളില്‍ ഒന്നിലധികം ഇടങ്ങളില്‍ ടോള്‍ പിരിവ് നടത്താൻ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനു വിരുദ്ധമായാണ് ഇവിടെ ടോള്‍ പ്ലാസ തുടങ്ങിയതെന്നു ചൂണ്ടിക്കാട്ടി ദിവസങ്ങളായി നടക്കുന്ന ജനകീയ സമരങ്ങളുടെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു ലഭിച്ച നിവേദനങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം.
tRootC1469263">ജനുവരി ആദ്യ വാരം മുതലാണ് ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രതിഷേധം ആരംഭിച്ചത്.
സംസ്ഥാന അതിർത്തിയായ തലപ്പാടിയില്‍ നേരത്തെ തുടങ്ങിയ ടോള്‍ ബൂത്ത് പ്രവർത്തിക്കുമ്പോഴാണ് കഷ്ടിച്ച് 25 കിലോമീറ്റർ മാത്രം അകലെയുള്ള ആരിക്കാടിയിലും ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനെതിരായി ജനകീയ സമരസമിതിയും വിവിധ സംഘടനകളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ദേശീയപാത അഥോറിറ്റിയുടെ അനുമതിയോടെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ പലതവണ സംഘർഷത്തില്‍ കലാശിച്ചിരുന്നു.സമരം നയിച്ച എ.കെ.എം. അഷ്റഫ് എംഎല്‍എ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടു.
ജനങ്ങളുടെ പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടയിലാണ് ടോള്‍ പ്ലാസയുടെ പ്രവർത്തനം നിർത്താനുള്ള കേന്ദ്ര തീരുമാനം വന്നത്. ഇതോടെ ഹൈക്കോടതിയിലെ കേസ് നടപടികളും അവസാനിക്കും.
.jpg)


