വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം ; പാര്‍ട്ടിയും മുഖ്യമന്ത്രിയെ കൈയ്യൊഴിഞ്ഞ അവസ്ഥയില്‍

The Left government signed the project; Chief Minister VD Satheesan says Kerala is a partner in PM Shri

സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടിയും സതീശനെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. 

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിന് മുമ്പേ മദ്യനിര്‍മാതക്കള്‍ക്ക് വേണ്ടി മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫയല്‍നീക്കം നടത്തിയത് അതിവേഗമാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരുമാസത്തിനകം സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടിയും സതീശനെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. 

എക്‌സൈസ് മന്ത്രിയുമായി കൂടിയാലോചന നടത്താതിരുന്നതും മത- സമുദായ സംഘടനകളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനടക്കം പ്രതിഷേധം അറിയിച്ചതും മൂലം ഒറ്റപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി. ഇന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയാനിരിക്കെ തീരുമാനത്തില്‍ നിന്നും പിന്നോക്കം പോകുമോയെന്നതാണ് കണ്ടറിയണം. മദ്യവില്‍പ്പനയ്ക്കായി ഒരു മാസത്തിനകം മുഖ്യമന്ത്രി നടപടികള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ പുറത്തുവന്നതാണ് ഇന്നലെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. തീരുമാനം ബക്കാര്‍ഡി കമ്പനിക്കായാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപണം ഉന്നയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷംകൊണ്ട് അനുമതി കൊടുക്കാത്തതിന് ദിവസങ്ങള്‍ക്കുള്ളില്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് പ്രതിപക്ഷ ആരോപണം. ബക്കാര്‍ഡി എന്ന മദ്യ കമ്പനിക്ക് വേണ്ടിയാണ് റെക്കോര്‍ഡ് വേഗത്തില്‍ ഫയല്‍ നീക്കം നടന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു

Tags