ശബരിമല തന്ത്രി നിയമനത്തില്‍ തീരുമാനം ഇന്ന്
ഈ മാസം 27 ന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ബോര്‍ഡ് കോടതിയെ അറിയിക്കും.
ശബരിമല തന്ത്രി നിയമനത്തില്‍ തീരുമാനം ഇന്ന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്‌മദത്തന്‍ തന്ത്രിയാകാന്‍ യോഗ്യനാണെന്ന് ദേവസ്വം ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതി അറിയിച്ചിരിക്കുന്നത്. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്‌മദത്തന് താന്ത്രിക വിദ്യയില്‍ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയില്‍ സഹായിയായി പ്രവര്‍ത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡന്റിനെ അറിയിച്ചു. മൂന്ന് അംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം ബോര്‍ഡ് ചര്‍ച്ച ചെയ്യും.
ഈ മാസം 27 ന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ബോര്‍ഡ് കോടതിയെ അറിയിക്കും. അതിനിടെ മൂന്ന് അംഗ സംഘം കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്ത് എത്തി പ്രസിഡന്റ്മായി കൂടിക്കാഴ്ച നടത്തി. ശബരിമലയുടെ നല്ലതിനായി എല്ലാം കാര്യങ്ങള്‍ക്കും ഒപ്പമുണ്ടാകും എന്നാണ് കൂടികഴ്ച്ചക്ക് ശേഷം അവര്‍ വ്യക്തമാക്കിയത്.
.jpg)

