ഫയലുകളില്‍ തീരുമാനം വൈകരുത്, നിരവധിപേരുടെ ജീവിതപ്രശ്‌നമാണ്'; വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

The allegation that he is not discussing with anyone is not true; Chief Minister VD Satheesan responds to Adoor Prakash's public criticism

തുടര്‍വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കൊപ്പം മന്ത്രിമാരും പങ്കെടുത്തു.

ഫയലുകളില്‍ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രി വി ഡി സതീശന്‍ വിളിച്ചുചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. ഫയലുകളില്‍ തീരുമാനം വൈകരുത്, നിരവധി പേരുടെ ജീവിതപ്രശ്‌നമാണ്. ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.


തുടര്‍വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കൊപ്പം മന്ത്രിമാരും പങ്കെടുത്തു. ചില ഉദ്യോഗസ്ഥരുടെ നടപടികളില്‍ സര്‍ക്കാര്‍ വെട്ടിലായിരുന്നു. ഇതിന് പിന്നാലെയുണ്ടായ കൂട്ട സ്ഥലംമാറ്റത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു തിങ്കളാഴ്ചത്തെ യോഗം.

ജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനുള്ള 'ജനസ്പര്‍ശം' ഫയല്‍ അദാലത്ത് കാര്യക്ഷമമാക്കാന്‍ എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികള്‍ പരമാവധി സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനും നിലവിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പ് കൂടുതല്‍ വേഗത്തിലാക്കുന്നതിനും മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഫയല്‍ കൈകാര്യം ചെയ്യല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി ഫയലുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും ചേരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഫ്‌ലാഗ് ഷിപ്പ് പ്രോഗ്രാമുകള്‍ വേഗത്തിലാക്കാനും പുരോഗതി വിലയിരുത്താന്നും സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

Tags