കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം വൈകും ; മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുകയെന്ന് റിപ്പോര്‍ട്ട്
May 7, 2026, 07:44 IST
ഹൈക്കമാന്‍ഡിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക.
കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാന്‍ഡിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക.
മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങള്‍ നോക്കരുത് എന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.
.jpg)

