പയ്യന്നൂരിൽ അനസ്‌തീഷ്യ നൽകിയതിനെത്തുടർന്ന് ഒന്നര വയസുകാരൻ മരിച്ച സംഭവം ; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം, ആരോഗ്യമന്ത്രിയെ കാണും
കണ്ണൂർ : പയ്യന്നൂരിൽ അനസ്‌തീഷ്യ നൽകിയതിനെത്തുടർന്ന് ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം മന്ദഗതിയിലാണെന്ന് കുടുംബത്തിന്റെ പരാതി. അനസ്‌തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് ഇതുവരെ പ്രതിചേർത്തിട്ടുള്ളത്.
കൂടുതൽ ഡോക്ടർമാരെ പ്രതിചേർക്കുന്നതിൽ സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വൈകുന്നതാണ് തടസ്സമെന്ന് പയ്യന്നൂർ പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലൈ 10നാണ് കുഞ്ഞ് മരണപ്പെട്ടത്. ഈ വിഷയത്തിൽ നേരിട്ട് പരാതി നൽകുന്നതിനായി കുടുംബം ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരനെ കാണും.
കളിക്കുന്നതിനിടെ ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്ന് സ്റ്റിച്ച് ഇടാനാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം അന്ന് നിലവിലുണ്ടായിരുന്നില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
.jpg)

