പള്ളുരുത്തിയിൽ വാഹനത്തിനുള്ളിൽ കണ്ടെത്തിയ യുവാവിന്‍റ മരണം കൊലപാതകമെന്ന് പൊലീസ്

murder
murder

പെൺസുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ വാഹനത്തിനുള്ളിൽ കണ്ടെത്തിയ യുവാവിന്‍റ മരണം കൊലപാതമെന്ന് പൊലീസ്.  യുവാവിനെ കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ ഭർത്താവ് ഷിഹാസ് ആണെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളിൽ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പെൺസുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

tRootC1469263">

അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരിൽ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു

Tags