സി ജെ റോയ്യുടെ മരണം; 'നിക്ഷേപകരുടെ പണം സുരക്ഷിതം, കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കും ; ടി എ ജോസഫ്

joseph

റോയ്യുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരുകയാണെന്നും എസ്‌ഐടിയുടെ കീഴിയില്‍ അന്വേഷണം നടത്തുന്നതിനാല്‍ തനിക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി


പ്രമുഖ വ്യവസായി സി ജെ റോയ്യുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി എ ജോസഫ്. റോയ്യുടെ വിയോഗം ഉള്‍ക്കൊള്ളാനാകുന്നില്ലയെന്നും അദ്ദേഹത്തെ കുറിച്ച് ഓര്‍മ്മകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നും ടി എ ജോസഫ് പറഞ്ഞു.

റോയ്യുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരുകയാണെന്നും എസ്‌ഐടിയുടെ കീഴിയില്‍ അന്വേഷണം നടത്തുന്നതിനാല്‍ തനിക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങള്‍ പറയരുതെന്ന് ബെംഗളൂരു ഡിസിപി പറഞ്ഞുവെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഡിസിപി തന്നെ മൂന്ന് തവണ വിളിച്ചുവെന്നും ടി എ ജോസഫ് പറഞ്ഞു.

tRootC1469263">

ആദായ നികുതി വകുപ്പിന്റെ പരിശോധന സാധാരണ നിലയിലാണ് നടന്നത്. ഉദ്യോഗസ്ഥര്‍ ന്യായമായിട്ടാണ് ഇടപെട്ടതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പീഡനവും നേരിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ബെംഗളുരുവില്‍ ഇതുതന്നെയാണ് നടന്നതെന്ന് ഉറപ്പാണാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പും പരിശോധന നടന്നിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ട് ആദായ നികുതി വകുപ്പ് വന്നതല്ലയെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചെയര്‍മാനെക്കുറിച്ച് മ്ലേച്ഛമായ പ്രചാരണം നടന്നു. വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബങ്ങളെ തകര്‍ക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രബുദ്ധരായ മലയാളികള്‍ക്ക് ഇക്കാര്യം മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയില്‍ ജിഎസ്ടി പരിശോധനയും ഉണ്ടായിരുന്നു. ഇ ഡി റെയ്ഡ് നടന്നിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.

ഡോ. റോയ് എന്ത് തെറ്റാണ് ചെയ്തത്. എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമായിരുന്നു. ആര്‍ക്കും പണം നല്‍കാനില്ല. കിട്ടാനുള്ളതല്ലാതെ കൊടുക്കാനില്ല. സിനിമാ മേഖലയില്‍ ആര്‍ക്കും പണം നല്‍കാനില്ല. ആന്റണി പെരുമ്പാവൂര്‍ കുടുംബ സുഹൃത്താണെന്നും മോഹന്‍ലാലുമായുള്ളത് സൗഹൃദ ബന്ധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വര്‍ക്കുകളും നന്നായി പുരോഗമിക്കുന്നുവെന്നാണ് ഉപഭോക്താക്കളോട് പറയാനുള്ളത്. ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഏത് പ്രശ്‌നങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോയി കൊണ്ടിരിക്കുമെന്നും അദ്ദേ?ഹം പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപരുടെ പണം സുരക്ഷിതമാണ്. നിക്ഷേകര്‍ക്കും , ഉപഭോക്താക്കള്‍ക്കും ആശങ്ക വേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 14 ന് രണ്ട് പ്രൊജക്ടുകള്‍ ലോഞ്ച് ചെയ്യും. എല്ലാവരോടുമുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നും ടി എ ജോസഫ് പറഞ്ഞു.

Tags