സ്ഥാനാർഥികളുടെ മരണം : സംസ്ഥാനത്ത് മാറ്റിവെച്ച തെരഞ്ഞെടുപ്പ് മൂന്നുമാസത്തിനകം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മൂന്നിടത്ത് മാറ്റിവെച്ച തദ്ദേശ തെരഞ്ഞെടുപ്പുകൾ മൂന്നുമാസത്തിനകം നടത്തും. നിലവിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായശേഷം തെരഞ്ഞെടുപ്പ് കമീഷൻ ഇതിന് വിജ്ഞാപനമിറക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താംവാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി സി.എസ്. ബാബു, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥി ഹസീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
tRootC1469263">എന്നാൽ, മുത്തേടം, പാമ്പാക്കുട പഞ്ചായത്ത് വാർഡുകളിലെ വോട്ടർമാർ ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലേക്ക് വോട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തിലേക്കു മാത്രമാണ് പിന്നീട് വോട്ട് രേഖപ്പെടുത്തേണ്ടത്. കോർപറേഷനിൽ ഒരു വോട്ട് മാത്രമായതിനാൽ വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് പൂർണമായി മാറ്റി. പാമ്പാക്കുടയിൽ ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാർഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. മാറ്റിവെച്ച സ്ഥലങ്ങളിൽ ഫെബ്രുവരിയിൽ വോട്ടെടുപ്പുനടക്കാനാണ് സാധ്യത.
വോട്ടെടുപ്പിന് തൊട്ടുമുമ്പുവരെ സ്ഥാനാർഥിയുടെ മരണം സംഭവിച്ചാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കും. എന്നാൽ, തെരഞ്ഞെടുപ്പ് തുടങ്ങുന്ന ഏഴു മണിക്കുശേഷം സ്ഥാനാർഥി മരിച്ചാൽ വോട്ടെടുപ്പ് നടക്കും. മരിച്ച സ്ഥാനാർഥി ജയിച്ചാൽ മാത്രമാകും ഇത്തരം സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ഉൾപ്പെടെ മരിച്ചാൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെങ്കിലും നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ പ്രധാനമായി മത്സര രംഗത്തുള്ളവർ മരിച്ചാൽ മാത്രമേ വോട്ടെടുപ്പ് മാറ്റിവെക്കുകയുള്ളൂ.
.jpg)

