പാമ്പുകടിയേറ്റ് മരിച്ച സംഭവം; 'പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യത'; വീടിന്റെ പരിസരത്ത് തീയിട്ട് വനംവകുപ്പ്
Updated: Apr 21, 2026, 11:44 IST
ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം
തൃശ്ശൂർ: പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ടു.പാമ്പിനെ തുരത്താനാണ് തീയീട്ടത്. പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടിരുന്നു.ഇതേത്തുടര്‍ന്നാണ് പരിസരത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തീയിട്ടത്.
ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ വെച്ച് തലയിണയ്ക്കുള്ളിലായിരുന്ന പാമ്പുകടിച്ചത്. അല്‍ജോയ്ക്കും സഹോദരന്‍ അനോഷിനും പാമ്പിന്റെ കടിയേറ്റിരുന്നു. അനോഷ് ചികിത്സയിലാണ്.
.jpg)

