ഒന്നര വയസുകാരന്‍റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതി, റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി

Death of 1.5-year-old from Payyannur: Post-mortem report cites serious negligence by Baby Memorial Hospital.

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരെ പ്രതി ചേർക്കും. സംസ്ഥാന തല വിദഗ്ധ സമിതി റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി. 

ജൂലൈ 11നാണ് ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യ അനസ്തീഷ്യ നൽകുന്നതിനിടെ മരിച്ചത്. നിലവിൽ പ്രതി ചേർത്തതിട്ടുള്ളത് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് സംസ്ഥാന തല റിപ്പോർട്ട് തയ്യാറാക്കിയത്.

ഒന്നര വയസുകാരന്റെ മരണത്തിൽ ഡോക്ടർമാർക്ക് ഗുരുതര പിഴവെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഡോക്ടർമാരുടെ ഭാഗത്തു നിന്ന് ഉണ്ടായത് കുറ്റകരമായ അനാസ്ഥയെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. വീട്ടിൽ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 എന്നാൽ നിസാര പരുക്ക് മാത്രമുള്ള കുഞ്ഞിന് ഡോക്ടർ അനസ്‌ത്യേഷ്യ നൽകുകയായിരുന്നു. നിസാര പരുക്കു മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്‌.

Tags