കമ്പംമെട്ടിലെ നവജാതശിശുവിന്റെ മരണം ദുരഭിമാനക്കൊല; അതിഥിത്തൊഴിലാളികള്‍ അറസ്റ്റില്‍
Updated: May 12, 2023, 08:59 IST

കമ്പംമെട്ടില്‍ അതിഥിത്തൊഴിലാളിയുടെ നവജാതശിശു മരിച്ച സംഭവം ദുരഭിമാനക്കൊലയെന്ന് പൊലീസ്. സംഭവത്തില്‍ ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന സാധുറാം, മാലതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കമ്പംമെട്ടില്‍ നവജാത ശിശുവിനെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവത്തോടെ കുട്ടി മരിച്ചെന്നാണ് ദമ്പതിമാര്‍ നാട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചിരുന്നത്.