ആലപ്പുഴയിലെ 2 വയസുകാരന്റെ മരണം; കുട്ടികള്‍ക്ക് നല്‍കിയിരുന്ന സൗജന്യ അരി പിതാവ് ഹോട്ടലിന് മറിച്ചുവിറ്റതായി പഞ്ചായത്തംഗം
Oct 20, 2026, 07:33 IST
കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിച്ചിരുന്ന അരി രാജേഷ് മറിച്ചുവിറ്റിരുന്നതായാണ് കാര്‍ത്തികപ്പള്ളി ഒന്‍പതാം വാര്‍ഡ് അംഗം വിനീതിന്റെ ആരോപണം.
ആലപ്പുഴയില്‍ പോഷകാഹാര കുറവിനെ തുടര്‍ന്ന് രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് രാജേഷിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചായത്ത് അംഗം. കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിച്ചിരുന്ന അരി രാജേഷ് മറിച്ചുവിറ്റിരുന്നതായാണ് കാര്‍ത്തികപ്പള്ളി ഒന്‍പതാം വാര്‍ഡ് അംഗം വിനീതിന്റെ ആരോപണം.
കഴിഞ്ഞ മാസം ലഭിച്ച 20 കിലോ അരിയില്‍ വലിയൊരു പങ്ക് രാജേഷ് പ്രദേശത്തെ ഹോട്ടലിന് 500 രൂപയ്ക്ക് വിറ്റതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. സംഭവം പുതിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
രാജേഷ് കടുത്ത മദ്യപാനിയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസവും രാജേഷ് മദ്യപിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
.jpg)


