വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല', ഹോട്ടല്‍ തുറക്കാന്‍ അനുമതി
രാസ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടല്‍ തുറക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് രാസ പരിശോധനാ റിപ്പോര്‍ട്ട്.കഴിഞ്ഞ ഫെബ്രുവരി 16-നാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികള്‍ മരിച്ചത്.
മരണത്തിന് കാരണം മറൈന്‍ ടോക്‌സിന്‍ ആകാമമെന്നാണ് നിഗമനം. രാസ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടല്‍ തുറക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കി. കൊല്ലം നിലമേല്‍ സ്വദേശികളായ റഷീദാ ബീവി, മരുമകന്‍ ഷാജി എന്നിവരാണ് മരിച്ചത്.
ഹോട്ടലില്‍ നിന്ന് മത്സ്യവിഭവങ്ങള്‍ കഴിച്ച കൊല്ലം സ്വദേശികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാവാമെന്നായിരുന്നു പ്രാഥമിക നിഗമനം. കണവ ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് കുടുംബം കഴിച്ചത്. ഹോട്ടലില്‍ പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തിയ ശേഷം താല്‍ക്കാലികമായി അടച്ചിരുന്നു.
.jpg)

