തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് 14 വയസ്സുകാരൻ മരിച്ചു
Jun 22, 2026, 09:30 IST
തൃശ്ശൂർ: തൃശ്ശൂർ നെല്ലാനിയിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരന് ദാരുണാന്ത്യം. കളപ്പുരയ്ക്കൽ മെജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കുട്ടി ആവി പിടിച്ചത്.
പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പിനടിയിലിരുന്ന് ആവി പിടിക്കുന്നതിനിടെ പാത്രം മറിയുകയായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അച്ഛനും മുത്തശ്ശിയും വീടിന്റെ പിൻവശത്തായിരുന്നു.
.jpg)

