'മീന്‍ ഫ്രൈയില്‍ ചത്ത അട്ട'; പൊലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

G

വീട്ടിലെത്തി പൊതി തുറന്നു നോക്കിയപ്പോഴാണ് മീൻ ഫ്രൈയ്ക്കൊപ്പം ചത്ത അട്ടയെയും കണ്ടത്.

തിരുവനന്തപുരം: കന്റോണ്‍മെന്റ് പൊലീസ് കാന്റീനിലെ മീൻ ഫ്രൈയില്‍ ചത്ത അട്ടയെ കണ്ടെത്തിയതിനെ തുടർന്ന് കാന്റീൻ കോർപ്പറേഷൻ അധികൃതർ പൂട്ടിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിലെത്തിയ പൊലീസുകാരൻ ചോറിനൊപ്പം കഴിക്കാൻ മീൻ ഫ്രൈ വാങ്ങി വീട്ടില്‍ പോവുകയായിരുന്നു. വീട്ടിലെത്തി പൊതി തുറന്നു നോക്കിയപ്പോഴാണ് മീൻ ഫ്രൈയ്ക്കൊപ്പം ചത്ത അട്ടയെയും കണ്ടത്.

തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ പൂട്ടാൻ ഉത്തരവിടുകയായിരുന്നു

Tags