പാര്‍ട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് ലാലി ജെയിംസ്
Dec 27, 2025, 07:44 IST
മേയറാക്കുമെന്നായിരുന്നു കരുതിയിരുന്നത്.
തൃശൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസ്. മേയര്‍ പദവി ലഭിക്കാന്‍ പാര്‍ട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താന്‍ കൈക്കൂപ്പിയെന്നും ലാലി ജെയിംസ് പറഞ്ഞു.
tRootC1469263">മേയറാക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആദ്യഘട്ട ചര്‍ച്ചകളില്‍ തന്റെ പേരായിരുന്നു. അവസാനം വരെ കാത്തിരിക്കാന്‍ അറിയിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാധാകൃഷ്ണനാണെന്നും ലാലി ജെയിംസ് പറഞ്ഞു.
ഇന്നലെയാണ് തൃശൂരില്‍ മേയറായി ഡോ നിജി ജസ്റ്റിന്‍ ചുമതലയേറ്റത്. മേയര്‍ പദവി ലഭിക്കാത്തതില്‍ ലാലി ജെയിംസ് അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
.jpg)


