സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിസിസി അംഗം അറസ്റ്റില്‍
ആശുപത്രിക്കെതിരെ വ്യാജ വാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവന്തപുരത്ത് ഡി സി സി സെക്രട്ടറി അറസ്റ്റിൽ. സുഹൈൽ ഷാജഹാനാണ് പിടിയിലായത്. ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ആശുപത്രിക്കെതിരെ വ്യാജ വാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ച ചങ്ങാതിക്കൂട്ടം എന്ന ചാനലില്‍ ആശുപത്രിയെ സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത വന്നിരുന്നുവെന്നും ഇത് പിന്‍വലിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് സുഹൈല്‍ ഷാജഹാന് ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോ. സബൈന്‍ ശിവദാസന്‍ ആരോപിക്കുന്നു.
ആദ്യം വിസമ്മതിച്ചതോടെ വീണ്ടും ബന്ധപ്പെടുകയായിരുന്നു. ഭയമായതോടെ പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് അറിയിക്കുകയും ചൊവ്വാഴ്ച വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയെ സംബന്ധിച്ചുള്ള പോസ്റ്റ് ഉടന്‍ ചാനലില്‍ നിന്നും മാറ്റിയിരുന്നു.
ചൊവ്വാഴ്ച പണം കൈമാറാന്‍ എത്തിയതോടെ തങ്ങള്‍ പൂട്ടിയിടുകയും പൊലീസിനെ വിളിക്കുകയുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. എ കെ ജി സെൻ്ററിന് നേരെ ബോംബ് എറിഞ്ഞ കേസിലും സുഹൈൽ പ്രതിയാണ്.
.jpg)

