വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിന് സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പിന്തുണയുമായി ഡിസിസി ജനറല്‍ സെക്രട്ടറി

ksrtc

സര്‍ക്കാര്‍ ചെയ്തത് എളുപ്പം എടുക്കാന്‍ പറ്റുന്ന നടപടിയാണ് എന്നാണ് കുറ്റപ്പെടുത്തല്‍.

എറണാകുളം പറവൂരില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പിന്തുണയുമായി ഡിസിസി ജനറല്‍ സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്. കണ്ടക്ടര്‍ നിരപരാധിയാണെന്നും സാക്ഷികള്‍ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ ചെയ്തത് എളുപ്പം എടുക്കാന്‍ പറ്റുന്ന നടപടിയാണ് എന്നാണ് കുറ്റപ്പെടുത്തല്‍. മുടി പറ്റെ വെട്ടാനും, ജെന്‍ഡര്‍ ന്യൂട്രല്‍ വേഷം ധരിക്കാനും എല്ലാവര്‍ക്കും അവകാശമുള്ള കേരളത്തില്‍ സര്‍ക്കാര്‍ ഒരു കാര്യം ചെയ്യണം. യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആവശ്യമെങ്കില്‍ പരിശോധിക്കാനുള്ള അനുവാദം കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് നല്‍കണമെന്നും ഷെറിന്‍ ആവശ്യപ്പെട്ടു.

ഷെറിന്റെ പോസ്റ്റ് ഇങ്ങനെ

പ്രിയദര്‍ശിനിക്ക് ഇരയായി സസ്‌പെന്‍ഷന്‍; പറവൂരിലെ എസ്എഫ്‌ഐക്കാര്‍ക്ക് അഭിമാനിക്കാം.

പറവൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇപ്പോള്‍ മടങ്ങിയെത്തിയതേ ഉള്ളു ഞങ്ങള്‍.

പരാതിക്കാരിയായ പെണ്‍കുട്ടി ഇന്നലെ യാത്ര ചെയ്ത

അതേ ബസിലെ യാത്രക്കാരായിരുന്ന ഒരു ഭാര്യയും ഭര്‍ത്താവും മാത്രം കണ്ടക്ടറുടെ നിരപരാധിത്വം സാക്ഷ്യപ്പെടുത്താനെത്തിയിരുന്നു.

ബാക്കിയെല്ലാം അയാള്‍ക്കെതിരായിരുന്നു.

ഭരിക്കുന്ന സര്‍ക്കാരിനയാള്‍, പ്രിയദര്‍ശിനി പദ്ധതിയെ തുരങ്കം വെച്ച ഇടത് യൂണിയന്‍കാരന്‍.

പരാതിക്കാരിയായ പെണ്‍കുട്ടിയാണെങ്കില്‍, പഠിക്കുന്നിടത്തെ എസ് എഫ് ഐ സംഘടനയുടെ പിന്‍ബലമുള്ളയാള്‍.

അപ്പോള്‍, എളുപ്പത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നത്,

നിസ്സഹായനായി സ്റ്റേഷന്‍ മുറ്റത്ത് നില്‍ക്കുന്നവനെ സസ്‌പെന്‍ഡ് ചെയ്യല്‍ തന്നെയാണ്.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ താല്പര്യമെങ്കില്‍ അതിനിടയില്‍ ഒറ്റക്കായി പോകുന്ന സാധാരണക്കാരന് എന്ത് നീതി?

വനിതയെന്ന നിലയില്‍ അര്‍ഹതയുള്ള സൗജന്യ ടിക്കറ്റ് നല്‍കിയില്ല എന്നതാണല്ലോ പ്രശ്‌നം.

ആളെ തിരിച്ചറിഞ്ഞില്ല എന്ന വാദം അവിടെ നില്‍ക്കട്ടെ.

മുടി പറ്റെ വെട്ടാനും, ജെന്‍ഡര്‍ ന്യൂട്രല്‍ വേഷം ധരിക്കാനും എല്ലാവര്‍ക്കും അവകാശമുള്ള കേരളത്തില്‍ സര്‍ക്കാര്‍ ഒരു കാര്യം ചെയ്യണം,

യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ

തിരിച്ചറിയല്‍ കാര്‍ഡ്, ആവശ്യമെങ്കില്‍

പരിശോധിക്കാനുള്ള അനുവാദം കെ എസ് ആര്‍ ടി സി കണ്ടക്ടര്‍മാര്‍ക്ക് നല്‍കണം.

Tags