ശ്വാസംമുട്ടലുള്ള അമ്മയെ ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം മകള്‍ കടന്നു കളഞ്ഞു
Mar 29, 2025, 07:17 IST


വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചശേഷം മകള്‍ കടന്നുകളയുകയായിരുന്നു.
മകള്‍ ഉപേക്ഷിച്ച അമ്മയെ ആശുപത്രിയില്‍ എത്തിച്ച് പൊലീസ്. വെണ്ണിയൂര്‍ സ്വദേശി ശ്രീദേവിയ്ക്കാണ് വിഴിഞ്ഞം പൊലീസ് തുണയായത്. വ്യാഴാഴ്ച ശ്വാസംമുട്ടലിനെ തുടര്‍ന്ന് ശ്രീദേവിയെ മകള്‍ വിഴിഞ്ഞം ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു.
എന്നാല്‍ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചശേഷം മകള്‍ കടന്നുകളയുകയായിരുന്നു. ശ്രീദേവിയെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. അമ്മയെ ഉപേക്ഷിച്ച മകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.