ഗുരുവായൂരിൽ ഇന്ന് ദർശന നിയന്ത്രണം

guruvayoor temple

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ 4 മുതൽ 10 മണി വരെ ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ​ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം സുഖ ദർശനമൊരുക്കാൻ ദേവസ്വം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്നേ ദിവസം വിഐപി / സ്‌പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും ദേവസ്വം ബോർഡ് അറിയിച്ചു

Tags