തലസ്ഥാന നഗരത്തില്‍ അപകടകരവും അശാസ്ത്രീയവുമായി വലിച്ചിട്ടിരിക്കുന്ന കേബിളുകളും ടെലിഫോണ്‍-ഇന്റര്‍നെറ്റ് വയറുകളും നീക്കം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമിടുന്നു
ഇന്ത്യയില്‍ വാരാണസിയിലും മുംബൈയിലും വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മേയര്‍ വി. വി. രാജേഷ് നിര്‍വഹിക്കും.
തലസ്ഥാന നഗരത്തില്‍ അപകടകരവും അശാസ്ത്രീയവുമായ രീതിയില്‍ വലിച്ചിട്ടിരിക്കുന്ന അനാവശ്യ കേബിളുകളും ടെലിഫോണ്‍-ഇന്റര്‍നെറ്റ് വയറുകളും നീക്കം ചെയ്യുന്നതിനുള്ള ബൃഹത് പദ്ധതിക്ക് തിരുവനന്തപുരം നഗരസഭ തുടക്കമിടുന്നു. ഇന്ത്യയില്‍ വാരാണസിയിലും മുംബൈയിലും വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മേയര്‍ വി. വി. രാജേഷ് നിര്‍വഹിക്കും.
നഗരത്തിലെ അനാവശ്യ കേബിളുകള്‍ നീക്കം ചെയ്യുന്നതിനായി നഗരസഭാ കൗണ്‍സില്‍ നേരത്തെ തന്നെ പ്രമേയം അംഗീകരിച്ചിരുന്നു. നിരവധിയായ അപകടങ്ങള്‍ക്കും ജീവഹാനിക്കും വഴിവെക്കുന്ന ഇത്തരം കേബിളുകള്‍ ബന്ധപ്പെട്ട സേവന ദാതാക്കള്‍ (സെര്‍വീസ് പ്രൊവൈഡര്‍മാര്‍) സ്വയം നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യും. ഇതിനായി വരുന്ന് തുക ചെലവായി ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് ഈടാക്കുമെന്നും നഗരസഭ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നഗരസഭയിലെ ആകെയുള്ള 101 വാര്‍ഡുകളിലും പദ്ധതി നടപ്പാക്കുമെങ്കിലും ആദ്യഘട്ടത്തില്‍ 5 വാര്‍ഡുകളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. നഗരസഭാ മെയിന്‍ ഓഫീസ് സ്ഥിതിചെയ്യുന്ന പാളയം, ഫോര്‍ട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകള്‍. ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്‍വീസ് പ്രൊവൈഡര്‍മാരുടെയും യോഗത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. 'ഡിവൈന്‍ നെറ്റ്വര്‍ക്ക്' എന്ന ഏജന്‍സിക്കാണ് ഇതിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്. തിരിച്ചറിയല്‍ ടാഗ് ചെയ്യാത്ത കേബിളുകള്‍ മുഴുവന്‍ മുറിച്ചു മാറ്റിയ ശേഷം ബാക്കിയുള്ളവ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഒരുമിച്ച് ക്ലിപ്പ് ചെയ്ത് സുരക്ഷിതമാക്കുന്ന രീതിയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
.jpg)


