കോട്ടയത്ത് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതായി പരാതി

d

 ഉടൻ വണ്ടിവിളിച്ച്‌ പാലാ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

കോട്ടയം: ആദിവാസി യുവാവിനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ ക്രൂരമായി മർദിച്ചതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനെയാണ് മർദ്ദിച്ചത്. വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അഭിലാഷിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ വാഹനത്തിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് വാഹനത്തിൽ വെച്ചാണ് പൊലീസ് മർദിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. ഒരുമാസം മുമ്പ്‌ മലയോരമേഖലയിൽ കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായിരുന്നു. ലൈൻകമ്പികൾ പൊട്ടി കെഎസ്‌ഇബിക്ക്‌ വലിയ നഷ്ടമുണ്ടായി. ലൈൻ കമ്പി നഷ്ടപ്പെട്ടെന്നു പറഞ്ഞ്‌ കെഎസ്‌ഇബി ഇ‍ൗരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയിരുന്നു.

കെഎസ്‌ഇബിയിലെ കരാർ ജീവനക്കാരനാണ്‌ അഭിലാഷ്‌.വൈകിട്ട്‌ എസ്‌സി പ്രെമോട്ടറുടെ കൂടെ അഭിലാഷിനെ പൊലീസ്‌ വിട്ടയച്ചു. സ്‌റ്റേഷനിൽനിന്ന്‌ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ വണ്ടിവിളിച്ച്‌ പാലാ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച്‌ ഫിറ്റ്‌സ്‌ വന്നു. ബോധവും നഷ്ടമായ അവസ്ഥയിലായിരുന്നു

നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കസ്റ്റഡി മർദന പരാതി ആരോപണം പാടേ നിഷേധിക്കുകയാണ് പൊലീസ്.

Tags