ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കസ്റ്റഡിയില്‍ വിട്ടു
Updated: Jun 2, 2026, 13:20 IST
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രശോഭുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. പ്രശോഭിന്റെ വീട്, പീഡനം നടന്ന സ്ഥലങ്ങളിലുള്‍പ്പടെ തെളിവെടുപ്പ് നടത്താനാണ് നീക്കം. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയായിരുന്നു പ്രശോഭ് വത്സന്‍ പൊലീസില്‍ കീഴടങ്ങിയത്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
.jpg)

