ഡി. മണിക്ക് ക്‌ളീൻ ചിറ്റ്! സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ അന്വേഷണ സംഘം

de

മണി തലസ്ഥാനത്ത് വന്നതില്‍ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വ്യക്തിപരമായ കാര്യത്തിനാണെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഡി. മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി.ശബരിമല സ്വർണക്കൊള്ള കേസില്‍ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നുമാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മണി തലസ്ഥാനത്ത് വന്നതില്‍ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വ്യക്തിപരമായ കാര്യത്തിനാണെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

tRootC1469263">

ഡി. മണിയുടെ വീട്ടിലും ഓഫീസുകളിലും എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയോ എന്നതിലും പരിശോധന നടത്തി. ഫോണ്‍ രേഖകളും പരിശോധിച്ചു. ദിണ്ടിഗലിലെ ഡി. മണിയുടെ വീട്ടിലും വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് എസ്‌ഐടി പരിശോധന നടത്തിയത്. ഇവിടെ നിന്ന് ചില രേഖകള്‍ അടക്കം പിടിച്ചെടുത്തിരുന്നു.

ശബരിമല സ്വർണകൊളള കേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ എസ്‌ഐടി ചോദ്യം ചെയ്യുകയാണ്. കോടതി നിര്‍ദേശ പ്രകാരമാണ് ഇന്ന് ജയശ്രീ ഹാജരായത്.

Tags