ചക്രവാതച്ചുഴി ; കേരളത്തിൽ എട്ടുവരെ മഴക്ക്​ സാധ്യത

Extremely Severe Cyclonic Storm Arnab is likely to intensify into a severe cyclonic storm and is expected to reach the south Odisha coast by Wednesday night.

 തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ എട്ടുവരെ നേരിയതോ മിതമായതോ ആയ മഴക്ക്​ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആറുവ​രെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്​. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു.

അഞ്ചിന്​ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്​, ആറിന്​ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

അതേസമയം, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒക്ടോബറിൽ സാധാരണയേക്കാൾ ചൂടും മഴക്കുറവും അനുഭവപ്പെടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎം.ഡി) നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ചില മേഖലകളിൽ സാധാരണയോ അതിൽ കൂടുതലോ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 30ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിയപ്പോൾ രാജ്യത്ത് 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ മുതൽ സെപ്റ്റംബർ വരെ സാധാരണ ലഭിക്കേണ്ട 868.6 മില്ലിമീറ്റർ മഴക്ക് പകരം 759.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മൺസൂൺ കാലത്തെ മഴക്കുറവിന് പ്രധാന കാരണങ്ങളിലൊന്നായി ശക്തിപ്രാപിക്കുന്ന എൽ നിനോയാണെന്ന് ഐ.എം.ഡി ചൂണ്ടിക്കാട്ടുന്നു. എൽ നിനോ സാഹചര്യം 2027 മാർച്ച് വരെ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒക്ടോബറിൽ രാജ്യത്തെ മഴ ദീർഘകാല ശരാശരിയുടെ 85 ശതമാനത്തിൽ താഴെയാകുമെന്നാണ് പ്രവചനം. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയേക്കാൾ ഉയർന്നേക്കും. ഒക്ടോബർ ആദ്യവാരത്തിൽ കിഴക്കൻ, തെക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാനും ചിലയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. 

Tags