മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ തീവ്രമാകും ; കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

google news
rain

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറും. പിന്നീട് വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ്  മ്യാന്‍മാര്‍ തീരം തൊടും.

മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രത മുന്നറിയിപ്പില്ല. എങ്കിലും ഇന്ന് ഉച്ചയോടെ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. 

Tags