ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു ; 16 വരെ ജാഗ്രതാ നിർദ്ദേശം

Extremely Severe Cyclonic Storm Arnab is likely to intensify into a severe cyclonic storm and is expected to reach the south Odisha coast by Wednesday night.

തെന്നിന്ത്യൻ തീരങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ അതിശക്തമായ ചുഴലിക്കാട്ടായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നവംബർ 16ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ വെച്ച് ഈ ചുഴലിക്കാറ്റ് രൂപപ്പെടാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം കാരണം കേരളത്തിലും കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകും. മധ്യ കിഴക്കൻ അറബിക്കടലിനും വടക്കൻ ലക്ഷദ്വീപിനും സമീപം നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായി നവംബർ 13 മുതൽ 17 വരെ സംസ്ഥാനത്തെ വിവിധ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

Tags