'അക്വാൻ' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; നവംബര്‍ 20-ന് ആന്ധ്ര-ഒഡീഷ തീരത്ത് കരതൊടും

Extremely Severe Cyclonic Storm Arnab is likely to intensify into a severe cyclonic storm and is expected to reach the south Odisha coast by Wednesday night.

നവംബർ 18 മുതല്‍ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കോഴിക്കോട്:  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അക്വാൻ' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നവംബർ 20-ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്-യാനം, തെക്കൻ ഒഡീഷ തീരങ്ങള്‍ക്കിടയില്‍ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാമെന്നാണ് മുന്നറിയിപ്പ്.

കരതൊടുമ്പോള്‍ മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. പരമാവധി വേഗം 110 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാള്‍ ഉള്‍ക്കടലിലുമായി ചുഴലിക്കാറ്റ് ഇപ്പോഴും ശക്തമായ നിലയിലാണ്.തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതച്ചുഴി തുടരുന്നുണ്ട്.

നവംബർ 18 മുതല്‍ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല.എന്നാല്‍ അക്വാന്റെ സ്വാധീനത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ 21-ാം തീയതി വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

നവംബർ 20 വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയ്ക്ക് പുറമെ തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യൻ നാവികസേനയുടെ 'എക്സർസൈസ് സീ വിജില്‍ 2026'-ന്റെ ആഴക്കടല്‍ സൈനികാഭ്യാസം താല്‍ക്കാലികമായി മാറ്റിവെച്ചു. അക്വാൻ പ്രധാനമായും ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

Tags