ചുഴലിക്കാറ്റും ന്യൂനമർദ്ദവും ; സംസ്ഥാനത്ത് മഴ തുടരും
Nov 27, 2025, 18:47 IST
സംസ്ഥാനത്ത് മഴ തുടരും. ചുഴലിക്കാറ്റിൻ്റെയും ന്യൂനമർദ്ദത്തിൻ്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് ഒരിടത്തും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടില്ല. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രത്യേക മുന്നറിയിപ്പില്ല.
tRootC1469263">.jpg)


