ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ അടുത്ത നാല് ദിവസം മഴ തുടരും

rain

ഇന്ന് ഒരിടത്തും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടില്ല. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രത്യേക മുന്നറിയിപ്പില്ല.

തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെയും ന്യൂനമർദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്‌ക്ക് സാധ്യത പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്‌ക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് ഒരിടത്തും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടില്ല. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രത്യേക മുന്നറിയിപ്പില്ല.

tRootC1469263">

തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായുണ്ടായിരുന്ന ശക്തി കൂടിയ ന്യുനമർദ്ദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യുനമർദ്ദമായി.

ഇതു കൂടുതല്‍ ശക്തി പ്രാപിച്ച്‌ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കൻ തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട സെന്യാർ ചുഴലിക്കാറ്റ് ഇന്തോനേഷ്യയില്‍ കരയില്‍ പ്രവേശിച്ചിരുന്നു. വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ തീരപ്രദേശത്ത്മുകളിലായാണ് സെൻയാർ എത്തിയത്.

Tags