'സൈബര്‍ ആക്രമണം തടയണം'; രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിന് ഇരയായ യുവതി. സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും സ്വഭാവഹത്യ നടത്തുന്നതായും പരാതിയിലുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
tRootC1469263">രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതി നല്‍കിയതിനു ശേഷം സാമൂഹ്യ മാധ്യമത്തില്‍ നേരിടുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിജീവിത പരാതിയില്‍ പറയുന്നു.
.jpg)


