കെ.എം ഷാജഹാന് എതിരെ കേസെടുത്ത് സൈബർ പൊലീസ്

Cyber ​​police registers case against KM Shahjahan
Cyber ​​police registers case against KM Shahjahan

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനെതിരെ കേസ് എടുത്ത് സൈബർ പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റിട്ടതിനാണ് കെ എം ഷാജഹാനെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി.

 കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തത്. പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവിനെയും ചേർത്ത് ഷാജഹാൻ ഇട്ട പോസ്റ്റിലാണ് ഈ നടപടി.വിവാദമായതിനെ തുടർന്ന് ഷാജഹാൻ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിൻവലിച്ചിരുന്നു. ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. എന്നിട്ടും ഷാജഹാന് നോട്ടീസ് നൽകി വിശദീകരണം പോലും തേടാതെയാണ് പൊലിസ് കേസ് എടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

tRootC1469263">

”ഞാൻ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ് ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്. ആ പോസ്റ്റിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം നിൽക്കുന്ന അശ്വനി നമ്പരമ്പത്ത് എന്ന വനിത, രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യയാണ് എന്നാണ് ഞാൻ പറഞ്ഞിരുന്നത്. ആ ഫോട്ടോ ആ വനിതയുടെ fb post ൽ നിന്നാണ് ഞാൻ എടുത്തത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ആ വനിത രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യ അല്ല എന്ന് അറിയാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഞാൻ ആ വനിതയോട് നിർവ്യാജം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റ് ബോധ്യമായ സാഹചര്യത്തിൽ ഞാൻ ആ പോസ്റ്റ് പിൻവലിക്കുന്നു” ഇതായിരുന്നു കെ എം ഷാജഹാന്റെ ഖേദപ്രകടന പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ ആര് തന്നെ തെറ്റായി പോസ്റ്റിട്ടു കഴിഞ്ഞാലും, ആ തെറ്റ് ബോധ്യപ്പെട്ടു കഴിഞ്ഞാൽ ആദ്യം ആ പോസ്റ്റ് പിൻവലിക്കുക, തുടർന്ന് ഖേദ പ്രകടനം നടത്തുക എന്നതാണ് പോസ്റ്റ് ചെയ്യുന്ന വ്യക്തികൾക്കും മാധ്യമ സ്ഥാപനങ്ങൾക്ക് മുന്നിൽ പോലുമുള്ള ഏക പോംവഴി. ഇതുതന്നെയാണ് ഷാജഹാനും ചെയ്തിരിക്കുന്നത്. എന്നാൽ ഇതൊന്നും തന്നെ കേസ് എടുക്കുമ്പോൾ പൊലീസ് പരിഗണിച്ചിട്ടില്ല.

Tags