വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി കെ.സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം. സംഭവത്തിൽ
മൈസൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇരിക്കൂര്‍ സ്വദേശിനി നല്‍കിയ പരാതിയിൽ മൈസൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ തട്ടിപ്പിലൂടെ കൈക്കലാക്കുകയും ആ നമ്പർ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചു മാണ് കെ.സി വേണുഗോപാലിനെതിരെ സൈബർ അക്രമണം നടത്തിയത്.
tRootC1469263">വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നിർമിച്ച കുണ്ടറ ബേബിയെന്ന വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നണ് കെസി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോണ്‍ നമ്പര്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇരിക്കൂര്‍ സ്വദേശിയായ യുവതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ താന്‍ ഉപയോഗിച്ച് വന്നിരുന്ന ഈ നമ്പര്‍ ഉപയോഗിച്ച് ഇത്തരം ഒരു വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചത് യുവതി അറിഞ്ഞിരുന്നില്ല.
കെ.സി വേണുഗോപാലിനെതിരെ നടക്കുന്ന സൈബര്‍ അക്രമണത്തിന് തന്റെ പേരിലുള്ള നമ്പരിലുള്ള ഫെയ്‌സ്ബുക്ക് ഐഡിയും ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
വ്യാജ ഐഡി നിയന്ത്രിക്കുന്നവരെ കണ്ടെത്തി ആ പേജ് നീക്കം ചെയ്യിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
.jpg)


