CUET-UG 2026: പ്രവേശന പരീക്ഷ മെയ് മാസത്തിൽ
ബിരുദ കോഴ്സുകൾക്കായുള്ള (UG) 2026-ലെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (Common University Entrance Test – CUET) പരീക്ഷ 2026 മെയ് മാസത്തിൽ നടക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പ്രഖ്യാപിച്ചു. അപേക്ഷാ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ അപേക്ഷകർ തങ്ങളുടെ ആധാർ വിവരങ്ങൾ, യു.ഡി.ഐ.ഡി (UDID) കാർഡുകൾ, കാറ്റഗറി സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർദേശിച്ചു.
tRootC1469263">സി.യു.ഇ.ടി. -യു.ജി. 2026 രജിസ്‌ട്രേഷനായുള്ള ഓൺലൈൻ അപേക്ഷാ വിൻഡോ ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in വഴി എൻ.ടി.എ. ഉടൻ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 47 കേന്ദ്ര സർവകലാശാലകളിലേക്കും 300-ൽ അധികം കോളേജുകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയാണിത്
അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തങ്ങളുടെ ആധാർ കാർഡിൽ ശരിയായ പേര്, ജനനത്തീയതി (പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അനുസരിച്ച്), ഏറ്റവും പുതിയ ഫോട്ടോ, വിലാസം, പിതാവിൻ്റെ പേര് എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം.
ഭിന്നശേഷിക്കാർ (Persons with disabilities) തങ്ങളുടെ യു.ഡി.ഐ.ഡി. കാർഡ് അല്ലെങ്കിൽ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് സാധുതയുള്ളതാണെന്നും, പുതുക്കിയതാണെന്നും ഉറപ്പുവരുത്തണം.
പ്രവേശന പ്രക്രിയയിൽ വിവര വ്യത്യാസങ്ങളോ നിരസിക്കലോ ഒഴിവാക്കാൻ അപേക്ഷകർ തങ്ങളുടെ കാറ്റഗറി സർട്ടിഫിക്കറ്റ് (Category Certificate) കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
.jpg)

