സിയുഇടി (പിജി) 2026; അപേക്ഷാ നടപടികൾ അവസാനഘട്ടത്തിലേക്ക്
സിയുഇടി പിജി (CUET PG) 2026 പരീക്ഷയ്ക്കുള്ള അപേക്ഷാ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി പുറത്തിറക്കി. ജനുവരി 14, 2026-നകം ഓൺലൈൻ അപേക്ഷ പൂർത്തിയാക്കണമെന്നാണ് എൻടിഎ പറഞ്ഞിരിക്കുന്നത്.
tRootC1469263">പ്രവേശന പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷാ ഫോം പൂരിപ്പിച്ച് നിശ്ചിത പരീക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കണം. ഫീസ് അടച്ച ശേഷം ലഭിക്കുന്ന കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ഫീസ് വിജയകരമായി അടച്ച അപേക്ഷകളെ മാത്രമേ സമ്പൂർണമായ അപേക്ഷയായി കണക്കാക്കുകയുള്ളൂവെന്നും ഫീസ് അടയ്ക്കുന്നതിന് മുൻപ് ഫോമിലെ എല്ലാ വിവരങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്നും പിന്നീട് തിരുത്തലുകൾ അനുവദിക്കുന്നതല്ലെന്നും എൻടിഎ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയാതായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ ആശങ്കകൾ ഉണ്ട്. പരീക്ഷാ നഗരങ്ങളുടെ എണ്ണം മുൻപ് ഉണ്ടായിരുന്ന 312ൽ നിന്ന് 292 ആയി കുറച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. 2026-ലെ CUET PG പരീക്ഷ രാജ്യത്തിനകത്ത് 272 നഗരങ്ങളിലും വിദേശത്ത് 16 നഗരങ്ങളിലുമാണ് നടക്കുക.
.jpg)


