CTET 2026 ഫെബ്രുവരി സെഷനിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അവസാന തീയതി ഡിസംബര്‍ 18
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ (സിബിഎസ്‌സി) നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എബിലിറ്റി ടെസ്റ്റ് (സിടിഇടി) 2026 ഫെബ്രുവരി സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത മാനദണ്ഡമാണ് സിടെറ്റ്. ഡിസംബര്‍ 18-ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. പേപ്പര്‍ I, II എന്നിങ്ങനെ രണ്ട് പരീക്ഷകള്‍ ഉണ്ടായിരിക്കും.
tRootC1469263">
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലേക്കുള്ള അധ്യാപകരുടെ യോഗ്യതയ്ക്കാണ് പേപ്പര്‍ ഒന്ന് പരീക്ഷ നടത്തുക. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലേക്കാണ് പേപ്പര്‍ രണ്ട് യോഗ്യതയായി കണക്കാക്കുക. ഔദ്യോഗിക അറിയിപ്പ് പ്രകാരം 2026 ഫെബ്രുവരി എട്ടിനാണ് സിടെറ്റ് പരീക്ഷ നടത്തുക. രാജ്യവ്യാപകമായി 132 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. 20 ഭാഷകളില്‍ പരീക്ഷ എഴുതാന്‍ സാധിക്കും.
വിദ്യാഭ്യാസ യോഗ്യത
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (NCTE) നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച്, സിടിഇടി പേപ്പര്‍-1 ന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ, രണ്ട് വര്‍ഷത്തെ D.El.Ed അല്ലെങ്കില്‍ നാല് വര്‍ഷത്തെ B.El.Ed കോഴ്‌സും പൂര്‍ത്തിയാക്കിയിരിക്കണം.
പേപ്പര്‍-2-ന്, ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദവും, ബി.എഡ് അല്ലെങ്കില്‍ തത്തുല്യമായ ബിരുദവും നേടിയിരിക്കണം. ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല
അപേക്ഷ
ctet.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
സിടെറ്റ് 2026- നായുള്ള 'Apply Online' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ ഫോമില്‍ വ്യക്തിപരവും, വിദ്യാഭ്യാസപരവുമായ യോഗ്യതകള്‍ പൂരിപ്പിക്കുക.
വിവരങ്ങള്‍ക്കൊപ്പം സ്‌കാന്‍ ചെയ്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.
തുടര്‍ന്ന് അപേക്ഷാ ഫീസ് അടയ്ക്കുക
അപേക്ഷാ ഫോം സമര്‍പ്പിച്ച ശേഷം ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അപേക്ഷയുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
പരീക്ഷാ ഫീസ്
ജനറല്‍/ഒബിസി (എന്‍സിഎല്‍): പേപ്പര്‍ I അല്ലെങ്കില്‍ II മാത്രം- 1000/-, രണ്ട് പേപ്പറും കൂടി- 1200/-
എസ്‌സി/എസ്ടി/ഭിന്നശേഷി: പേപ്പര്‍ I അല്ലെങ്കില്‍ II മാത്രം- 500/-, രണ്ട് പേപ്പറും കൂടി- 600/-
ഓഫ്‌ലൈനായിട്ടാണ് സിടെറ്റ് പരീക്ഷ നടത്തുക. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. രണ്ട് പരീക്ഷകളും ഒരേ ദിവസം രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിട്ടാണ് നടക്കുക. ഇപ്പോള്‍ സിടെറ്റ് പരീക്ഷ ഒരു പ്രാവശ്യം വിജയിച്ചാല്‍ സര്‍ട്ടിഫിക്കറ്റിന് ആജീവനാന്ത സാധുതയുണ്ട്. മുമ്പ് സിടെറ്റ് സര്‍ട്ടിഫിക്കറ്റിന് ഏഴ് വര്‍ഷത്തെ സാധുത മാത്രമാണ് ഉണ്ടായിരുന്നത്.
.jpg)

