CSIR UGC NETഡിസംബര്‍: അപേക്ഷാഫോമില്‍ തിരുത്തല്‍ വരുത്താം,പരീക്ഷാകേന്ദ്രം മാറ്റാം
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയിന്റ് സിഎസ്‌ഐആര്‍ യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയുടെ അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസരം ഇന്നുമുതല്‍. അപേക്ഷാ ഫോമില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2025 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ അവസരമുണ്ട്.
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അവരുടെ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ അപേക്ഷാ ഫോമിലെ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താം. പേര്, മാതാപിതാക്കളുടെ പേര്, ഫോട്ടോ, ഒപ്പ്, ബിരുദ, ബിരുദാനന്തര ബിരുദ വിവരങ്ങള്‍, ജനനത്തീയതി, ലിംഗം, വിഭാഗം, ഉപവിഭാഗം എന്നിവയില്‍ തിരുത്തലുകള്‍ നടത്താം. പരീക്ഷാകേന്ദ്രങ്ങളും മാറ്റാന്‍ അവസരമുണ്ട്. സമയപരിധി കഴിഞ്ഞാല്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവദിക്കില്ലെന്ന് എന്‍ടിഎ വ്യക്തമാക്കിയിട്ടുണ്ട്. അധിക ഫീസ് (ബാധകമെങ്കില്‍) ഉദ്യോഗാര്‍ഥികള്‍ക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ വഴി അടയ്ക്കാവുന്നതാണ്.
വിവധ വിഷയങ്ങളിലേക്കുള്ള പരീക്ഷ 2025 ഡിസംബര്‍ പതിനെട്ടിനാണ് നടക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി നടക്കുന്ന പരീക്ഷയുടെ ദൈര്‍ഘ്യം 180 മിനിറ്റ് ആയിരിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയും നടക്കും. പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിറ്റി ഇന്റിമേഷന്‍ സ്ലിപ്പും അഡ്മിറ്റ് കാര്‍ഡും പരീക്ഷാ അതോറിറ്റി പുറത്തിറക്കും.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, കൂടാതെ പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടിയാണ് സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്. ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനാണ് സിഎസ്‌ഐആര്‍ നെറ്റ് നടത്തുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ഗണിതശാസ്ത്രം, ബയോളജി, ജിയോഗ്രഫി തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
.jpg)

