അര്‍ജുന്‍ ആയങ്കിയ്ക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തി ; സഹോദരന്‍ അറസ്റ്റില്‍
ഞായറാഴ്ച പുലര്‍ച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിന്‍കിറ്റ് എന്ന സ്ഥാപനത്തിനു മുന്നില്‍ വെച്ച് നിയമാനുസരണം മുന്‍കരുതലായി അറസ്റ്റു ചെയ്തു എന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അജയ് അറസ്റ്റില്‍. അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാാണ് അറസ്റ്റ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. നിരവധി കേസുകളില്‍ പ്രതിയുംഒളിവില്‍ കഴിയുന്ന ആളുമായ അര്‍ജ്ജുന്‍ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടി നടത്തിയെന്നാണ് എഫ്‌ഐആറില്‍ പൊലീസ് പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിന്‍കിറ്റ് എന്ന സ്ഥാപനത്തിനു മുന്നില്‍ വെച്ച് നിയമാനുസരണം മുന്‍കരുതലായി അറസ്റ്റു ചെയ്തു എന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
പൊലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്.
.jpg)

