പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി കോഴിക്കോട് ബീച്ചിൽ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ രണ്ട് പൊലീസുകാർക്കും മർദ്ദനം

Crowd at Kozhikode beach due to lack of salt in popcorn; Two policemen who tried to seize it were also beaten up

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം വൻ കയ്യാങ്കളിയിൽ കലാശിച്ചു. സംഘർഷം നിയന്ത്രിക്കാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു. ബീച്ചിൽ പോപ്‌കോൺ വാങ്ങാനെത്തിയ ഒരു സംഘം സന്ദർശകർ അതിൽ ആവശ്യത്തിന് ഉപ്പില്ലെന്ന് പരാതിപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇത് കടയിലെ ജീവനക്കാരുമായി രൂക്ഷമായ വാക്കുതർക്കത്തിന് കാരണമായി. തർക്കം മുറുകിയതോടെ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ബീച്ചിൽ നല്ല ജനത്തിരക്കുണ്ടായിരുന്ന സമയത്തായതിനാൽ സംഘർഷം പെട്ടെന്ന് രൂക്ഷമായി.

സംഭവമറിഞ്ഞ് സ്ഥിതിഗതികൾ ശാന്തമാക്കാനായി സ്ഥലത്തെത്തിയ സിവിൽ പൊലീസ് ഓഫീസർമാരായ കെ. യദു, വിശാഖ് എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി. കടയിലെ ജീവനക്കാരനായ ഇർഫാൻ എന്നയാളാണ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ ഇർഫാൻ ഉദ്യോഗസ്ഥരുടെ കോളറിൽ പിടിക്കുകയും കൈകൾ തിരിക്കുകയും ചെയ്തതായി കോഴിക്കോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ ധനഞ്ജയ ദാസ് വ്യക്തമാക്കി.

Tags