ശബരിമലയിലെ സീസണ്‍ മുന്നൊരുക്കങ്ങളില്‍ പ്രതിസന്ധി ; അരവണ പ്രതിസന്ധി തുടര്‍ന്നേക്കും

aravana.jpg

സീസണ്‍ തുടങ്ങുമ്പോള്‍ 70 ലക്ഷം കരുതല്‍ ശേഖരം വേണമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ തീരുമാനിച്ചത്.

ശബരിമലയിലെ സീസണ്‍ മുന്നൊരുക്കങ്ങളില്‍ പ്രതിസന്ധി. അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക. പ്ലാന്റ് പുനര്‍നിര്‍മാണത്തിലെ മെല്ലെപോക്ക് കൂടിയാണ് ഈ ആശങ്കയ്ക്ക് കാരണം. ഒക്ടോബര്‍ 13 ന് മുന്‍പ് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകും എന്നായിരുന്നു വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോലികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. തുലാമാസ പൂജയ്ക്കും തുടര്‍ന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടര്‍ന്നേക്കും. സീസണ്‍ തുടങ്ങുമ്പോള്‍ 70 ലക്ഷം കരുതല്‍ ശേഖരം വേണമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ തീരുമാനിച്ചത്.

ശര്‍ക്കര സംഭരണത്തിലും ഗുരുതര അനാസ്ഥ കണ്ടെത്തിയിട്ടുണ്ട്. കരാര്‍ കമ്പനികളുമായി എഗ്രിമെന്റ് ഒപ്പിടുകയോ സാമ്പിള്‍ പരിശോധന നടക്കുകയോ ചെയ്തിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഓഗസ്റ്റ് മാസത്തില്‍ ശര്‍ക്കര സന്നിധാനം ഗോഡൗണില്‍ എത്തി തുടങ്ങിയിരുന്നു. മാത്രമല്ല കരാര്‍ വൈകിയതുകൊണ്ട് നാലു കോടിയുടെ അധിക ചെലവും ഉണ്ടായി. സീസണ്‍ നടത്തിപ്പിന് ബോര്‍ഡിന് ബദല്‍ സംവിധാനം തേടി കോടതിയെ സമീപിക്കുമെന്ന് ഇന്നലെ ദേവസ്വം മന്ത്രി തുറന്നടിച്ചിരുന്നു. മണ്ഡല കാലം തുടങ്ങാന്‍ 55 ദിവസം മാത്രം ശേഷിക്കെ ശബരിമലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യമാണ് നിലവില്‍.

Tags