നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു, മെഡിക്കൽ കോളേജ് മാനേജ്മെൻ്റിനെതിരെ കുടുംബത്തിൻ്റെ പരാതി അന്വേഷിക്കും

Nitin Raj's death; Crime Branch takes over investigation, family's complaint against medical college management will be investigated

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻ രാജിൻ്റെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മെഡിക്കൽ കോളേജ് മാനേജ്മെൻ്റിനും പ്രിൻസിപ്പലിനുമെതിരെ കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിയോടെയാണ് വിദ്യാർത്ഥി മരിക്കുന്നത്.

വകുപ്പ് മേധാവി ഡോ. എം. കെ റാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ എം കെ റാമും സംഗീത നമ്പ്യാരുമാണ് യഥാക്രമം കേസിലെ ഒന്നും രണ്ടും പ്രതികൾ. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.ഇതിനിടെ, മറ്റൊരു അധ്യാപികയെയും നിതിൻ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. പ്രതികളുചെ നോയ്ഡയിലെ ഇൻസ്റ്റന്റ് ഫണ്ട് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട് നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപെട്ട് ദളിത് സംഘടനകൾ ഇന്നലെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തിയിരുന്നു. കണ്ണൂർ ജില്ലയിൽ വാഹനങ്ങൾ തടഞ്ഞതിന് 100 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇതിനിടെ നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും അധ്യാപകനുമായ ഡോ. എം കെറാം മുൻകൂർ ജാമ്യംതേ ടി ഹൈക്കോടതിയിൽ ഹർജി  ഫയൽ ചെയ്തു. മരിക്കുന്നതിനു മുൻപ് നിതിൻ രാജ് പ്രിൻസിപ്പ ലിന്റെ മുറിയിൽ ഉണ്ടായിരുന്നു. അധ്യാപകർ തന്നെ ബുദ്ധിമുട്ടിച്ചെന്ന് വിദ്യാർത്ഥി ആരോടും പറഞ്ഞിട്ടില്ലാത്തതിൻ ആ വിവരം എഫ് ഐ ആറിലിൽ ഇല്ലെന്നും ഡോറാമിന് വേണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Tags